തിരൂർ- കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും. പത്താം ക്ലാസ് പരീക്ഷയിൽ ഒരു വീട്ടിലെ മൂന്നു കുട്ടികൾക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വലിയാക്കത്തൊടികയിൽ സയ്യിദ് ഹസ്സൻ തങ്ങളുടെയും സൽമയുടെയും മക്കളും കൽപ്പകഞ്ചേരി ജിവിഎച്ച്എസ്എസ് വിദ്യാർഥിനികളുമായ മനാല്‍ ആയിഷ, മോസ മറിയം, മൈസ ഫാത്തിമ എന്നിവരാണ് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി സ്കൂളിനും നാടിനും അഭിമാനമായത്. യു.എസ്.എസ്, എൽ.എസ്.എസ് സ്കോളർഷിപ്പ് അടക്കം നിരവധി നേട്ടങ്ങളും ഈ മൂവർ സംഘം നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group