തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പുന്നയൂർ എടക്കരയിൽ പൊതു പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡേവിസ് ചിറമ്മലിനെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group