കൊണ്ടോട്ടി : ബ്ലോസം ആർട്സ് ആന്റ് സയൻസ് കോളേജിൽ നാലു വർഷ ബിരുദ കോഴ്സകൾക്ക് തുടക്കം. ഉന്നത വിദ്യാഭ്യാസ മേഖല അന്തർ ദേശിയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാലുവർഷ ബിരുദ പോഗ്രാമുകളുടെ ഉദ്ഘാടനം മുഖ്യ മന്ത്രി ഓൺലൈൻ വഴി നിർവഹിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നാലു വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നത്. ഇത് പ്രകാരം അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് മൂന്ന് വർഷ ബിരുദാമോ നാലു വർഷ “ഓണേഴ്സ് ” ബിരുദമോ നേടാം നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ബിരുദാനാന്തര ബിരുദം ഒരു വർഷം കൊണ്ട് പൂർത്തിയക്കാനും ഗവേഷണ താൽപര്യമമുള്ള വിദ്യാർത്ഥികൾക്ക്. നേരിട്ട് പി.എച്ച്.ഡി അഡ്മിഷൻ നേടാനുമാകും.
കോളേജ് മീഡിയ റൂമിൽ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ തത്സമയം സംപ്രേക്ഷണവും നടന്നു .
കോളേജ്തല ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ, ഡോ. ടി പി അഹമദ്, വൈസ് പ്രിൻസിപ്പൽ സമദ്, എഫ്.ഐ.യു.ജി.പി കോർഡിനേറ്റർ ഹർഷ തുടങ്ങിയവർ സംബന്ധിച്ചു.