കൊച്ചി – കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒഡിംഗ (80) എറണാകുളം കൂത്താട്ടുകുളത്തുവെച്ച് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദായാഘാതം ഉണ്ടാവുകയായിരുന്നു. ദേഹാസ്വാസ്ഥത്യത്തെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആറു ദിവസം മുമ്പാണ് ആയുർവേദ ചികിത്സക്കായി റെയ്‍ല ഒഡിംഗ കൂട്ടാത്തുകുളത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ എത്തിയത്. മകൾ റോസ്മേരി ഒഡിംഗയുടെ കണ്ണിന്റെ ചികിത്സയ്ക്കായി നിരവധി തവണ ഇവിടെ എത്തിയിട്ടുണ്ട്. എംബസിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കെനിയയിലേക്ക് കൊണ്ടു പോകും.
2008 മുതൽ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നു റെയ്‌ല അമോലോ ഒഡിംഗ. 1992 മുതൽ 2013 വരെ ലങ്കാറ്റ നിയോജകമണ്ഡലത്തിന്റെ പാർലമെന്റ് അംഗമായിരുന്നു. 2013 മുതൽ കെനിയയിലെ പ്രതിപക്ഷ നേതാവുമാണ്.