കൊല്ലം– മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം അനുസ്മരണ വേദിയിലെത്തി സിപിഎം മുന്‍ എംഎല്‍ എ അയിഷ പോറ്റി. കൊട്ടാരക്കര കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ ചടങ്ങിൽ അയിഷ പോറ്റി ഉമ്മൻചാണ്ടിയെ കുറിച്ച് പ്രഭാഷണം നടത്തി. നേരത്തെ പരിപാടിയില്‍ അയിഷ പോറ്റി പങ്കെടുക്കുന്നത് വൻ ചർച്ചയായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് എന്താണെന്ന് തെറ്റെന്ന് അവര്‍ പ്രതികരിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് അകന്നു കഴിയുന്ന അയിഷ പോറ്റി കോണ്‍ഗ്രസുമായി അടുക്കുകയാണെന്ന പ്രചാരണങ്ങളെയും അവര്‍ തള്ളിയിരുന്നു.
3 തവണ സിപിഎം എല്‍എ ആയിരുന്ന അയിഷ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് പോലും കുറവായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലോ ജില്ലാ കമ്മിറ്റിയിലോ ഇല്ലാത്ത സ്ഥിതിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ എന്നാണ് അയിഷാ പോറ്റി അനുസ്മരണ ചടങ്ങിലെ ക്ഷണത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ തന്നെ അയിഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. കോണ്‍ഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവര്‍ത്തക ക്യാമ്പില്‍ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെയാണ് അഭ്യൂഹം ശക്തമായത്. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും തല്‍കാലമില്ലെന്നായിരുന്നു അയിഷ പോറ്റിയുടെ പ്രതികരണം.