ന്യൂഡൽഹി: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ചുഷ സമർപ്പിച്ച ഹർജി തള്ളിയത്.
എല്ലാ കേസും സിബിഐ അന്വേഷണത്തിന് വിടാനാകില്ല. കേസിൽ ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടുണ്ട്. ഈ വിഷയം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കപ്പെട്ടിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വളരെ ഹ്രസ്വമായ വാദം കേൾക്കലായിരുന്നു കോടതിയിൽ നടന്നത്. മഞ്ജുഷയ്‌ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സുനിൽ ഫെർണാണ്ടസും അഭിഭാഷകൻ എംആർ രമേശ് ബാബുവുമാണ് ഹാജരായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group