കൊച്ചി– ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശം പുറത്തിറക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിര്‍ദേശം പുറത്തിറക്കിയിരുന്നു.
ആഭ്യന്തര വിമാന യാത്രക്കായെത്തുന്നവര്‍ മൂന്ന് മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രക്കായി എത്തുന്നവര്‍ അഞ്ച് മണിക്കൂര്‍ മുമ്പും എത്തിയാല്‍ യാത്രാ നടപടികള്‍ സുഗമമായി പൂര്‍ത്തിയാകും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തന്നെയാണെന്നും സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ സഹകരിക്കണമെന്നും വിമാനത്താവള അധിതര്‍ അറിയിച്ചു.
രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇത് പൂര്‍ണ്ണമായിട്ടും അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ 24 വിമാനത്താവളങ്ങളില്‍ മാത്രമാണ് സര്‍വീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.