കൊല്ലം: കൊല്ലം ജില്ലയിലെ വെളിനല്ലൂരില്‍ അളവിൽ കൂടുതൽ പൊറോട്ട കഴിച്ച് ഫാമിലെ അഞ്ചു പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിലാണ്. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. പൊറോട്ടയും ചക്കയും ചേർത്തുള്ള ഭക്ഷണം കഴിച്ചാണ് പശുക്കൾ ചത്തത്.
വയർ സ്തംഭിച്ചാണ് മരണം സംഭവിച്ചത്. സംഭവസ്ഥലം സന്ദർശിച്ച ക്ഷീരവകുപ്പ് മന്ത്രി കെ ചിഞ്ചു റാണി ഫാം ഉടമക്ക് നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. പശുക്കളുടെ തീറ്റയെ പറ്റി അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group