കോഴിക്കോട്- കോഴിക്കോട് മെഡിക്കൽ കോളേജ് ക്വാഷ്വലിറ്റിയിൽ അഗ്നിബാധ. പുക ഉയർന്നതിനെ തുടർന്ന് രോഗികളെ ആശുപത്രിയിൽനിന്ന് മാറ്റി. രോഗികളോട് മറ്റു ആശുപത്രികളിലേക്ക് പോകാൻ നിർദ്ദേശിച്ചു. മെഡിക്കൽ കോളേജിലെ പുതിയ ബ്ലോക്കിലാണ് അഗ്നിബാധയുണ്ടായത്. ആശുപത്രിയിലെ യു.പി.എസ് മുറിയിൽനിന്നാണ് പുക ഉയർന്നത്. എ.സിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.
അത്യാഹിത നിലയിലുള്ള രോഗികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗികൾ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് പോകണമെന്നും മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group