കൊച്ചി : ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ രണ്‍ജി പണിക്കര്‍ (പ്രസിഡന്റ് ), ജിഎസ് വിജയന്‍ (ജന. സെക്രട്ടറി), ഷിബു ഗംഗാധരന്‍ (ട്രഷറര്‍), റാഫി, വിധു വിന്‍സെന്റ് (വൈസ് പ്രസിഡന്റുമാര്‍ ) ബൈജുരാജ് ചേകവര്‍ , അജയ് വാസുദേവ് (ജോ. സെക്രട്ടറിമാര്‍), സോഫിയ ജോസ് (കമ്മറ്റിയംഗം)
എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഇന്നലെ നടന്ന തെരെഞ്ഞെടുപ്പി 398 പേര്‍ വോട്ടു രേഖപ്പെടുത്തി .
സോഹന്‍ സീനുലാല്‍, സലാം ബാപ്പു, ജൂഡ് ആന്തണി ജോസഫ് , ഷിബു പരമേശ്വരന്‍, മനോജ് അരവിന്ദാക്ഷന്‍, അനുരാജ് മനോഹര്‍, വി സി അഭിലാഷ് , ഗിരീഷ് ദാമോദര്‍ , ജോജു റാഫേല്‍ , വിഷ്ണു മോഹനന്‍, നിതിന്‍ എം എസ് , ടോം ഇമ്മട്ടി , വിജീഷ് സി ആര്‍ , എന്നിവര്‍ കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
ഭാരവാഹികളേയും കമ്മിറ്റി അംഗങ്ങളെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അഭിനന്ദിച്ചു . പൊതുയോഗത്തില്‍ അവതരിപ്പിച്ച 23 പേജുള്ള സംഘടനാ റിപ്പോര്‍ട്ട് ഇന്ത്യയിലെ മറ്റൊരു ഡയറക്ടേഴ്സ് യൂണിയനും അവകാശപ്പെടാനാവാത്തതാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ അഖിലേന്ത്യാ കോണ്‍ഫെഡറേഷനായ ഐഫക്കിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു .
21 അംഗ നിര്‍വ്വാഹക സമിതിയില്‍ ഒരു വനിത വൈസ് പ്രസിഡന്റ് അടക്കം 12 പുതുമുഖങ്ങള്‍ ഉള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ പറഞ്ഞു . അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സജീവമായ ചര്‍ച്ചകള്‍ കൊണ്ടും പൊതുയോഗവും തിരഞ്ഞെടുപ്പും വലിയ വിജയമായതില്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍ അംഗങ്ങളോട് നന്ദി അറിയിച്ചു.
പുതിയ പദ്ധതികളും ഉത്തരവാദിത്തങ്ങളുമായി സംഘടനയെ മുന്നോട്ട് നയിക്കാന്‍ എല്ലാ കമ്മിറ്റി അംഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് പുതിയ നിര്‍വ്വാക സമിതിയുടെ പ്രഥമ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ പറഞ്ഞു .
ജോഷി , ഭദ്രന്‍ മാട്ടേല്‍ , സത്യന്‍ അന്തിക്കാട് , കെ മധു , ഷാജി കൈലാസ് , അന്‍വര്‍ റഷീദ് , ബേസില്‍ ജോസഫ് തുടങ്ങി എല്ലാ തലമുറയിലും ഉള്‍പ്പെട്ട സംവിധായകരുടെ സജീവമായ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് .