Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 5
    Breaking:
    • ഫിഫ ലോകകപ്പ്; സ്റ്റേഡിയങ്ങളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം
    • ഹിസ്ബുള്ളയെ പരാമർശിക്കാതെ റാഷിദ ത്ലൈബിന്റെ പ്രമേയം; യുഎസ് പ്രതിനിധി സഭയിൽ ഭിന്നത, വൻ ഭൂരിപക്ഷത്തിൽ തള്ളി
    • സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ലഭിക്കാന്‍ ഇറാനുമായി കരാര്‍ ആവശ്യമില്ലെന്ന് ട്രംപ്
    • ഡെലിവറി ബൈക്ക് ജീവനക്കാര്‍ക്ക് ആശ്വാസമേകാന്‍ ദുബായില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത 40 വിശ്രമ കേന്ദ്രങ്ങള്‍
    • എയര്‍പോര്‍ട്ട് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു, പിന്തുണ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ്; രണ്‍ജി പണിക്കര്‍ പ്രസിഡന്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/02/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി : ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ രണ്‍ജി പണിക്കര്‍ (പ്രസിഡന്റ് ), ജിഎസ് വിജയന്‍ (ജന. സെക്രട്ടറി), ഷിബു ഗംഗാധരന്‍ (ട്രഷറര്‍), റാഫി, വിധു വിന്‍സെന്റ് (വൈസ് പ്രസിഡന്റുമാര്‍ ) ബൈജുരാജ് ചേകവര്‍ , അജയ് വാസുദേവ് (ജോ. സെക്രട്ടറിമാര്‍), സോഫിയ ജോസ് (കമ്മറ്റിയംഗം)
    എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.

    കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഇന്നലെ നടന്ന തെരെഞ്ഞെടുപ്പി 398 പേര്‍ വോട്ടു രേഖപ്പെടുത്തി .
    സോഹന്‍ സീനുലാല്‍, സലാം ബാപ്പു, ജൂഡ് ആന്തണി ജോസഫ് , ഷിബു പരമേശ്വരന്‍, മനോജ് അരവിന്ദാക്ഷന്‍, അനുരാജ് മനോഹര്‍, വി സി അഭിലാഷ് , ഗിരീഷ് ദാമോദര്‍ , ജോജു റാഫേല്‍ , വിഷ്ണു മോഹനന്‍, നിതിന്‍ എം എസ് , ടോം ഇമ്മട്ടി , വിജീഷ് സി ആര്‍ , എന്നിവര്‍ കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭാരവാഹികളേയും കമ്മിറ്റി അംഗങ്ങളെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അഭിനന്ദിച്ചു . പൊതുയോഗത്തില്‍ അവതരിപ്പിച്ച 23 പേജുള്ള സംഘടനാ റിപ്പോര്‍ട്ട് ഇന്ത്യയിലെ മറ്റൊരു ഡയറക്ടേഴ്സ് യൂണിയനും അവകാശപ്പെടാനാവാത്തതാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ അഖിലേന്ത്യാ കോണ്‍ഫെഡറേഷനായ ഐഫക്കിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു .

    21 അംഗ നിര്‍വ്വാഹക സമിതിയില്‍ ഒരു വനിത വൈസ് പ്രസിഡന്റ് അടക്കം 12 പുതുമുഖങ്ങള്‍ ഉള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ പറഞ്ഞു . അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സജീവമായ ചര്‍ച്ചകള്‍ കൊണ്ടും പൊതുയോഗവും തിരഞ്ഞെടുപ്പും വലിയ വിജയമായതില്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍ അംഗങ്ങളോട് നന്ദി അറിയിച്ചു.

    പുതിയ പദ്ധതികളും ഉത്തരവാദിത്തങ്ങളുമായി സംഘടനയെ മുന്നോട്ട് നയിക്കാന്‍ എല്ലാ കമ്മിറ്റി അംഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് പുതിയ നിര്‍വ്വാക സമിതിയുടെ പ്രഥമ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ പറഞ്ഞു .

    ജോഷി , ഭദ്രന്‍ മാട്ടേല്‍ , സത്യന്‍ അന്തിക്കാട് , കെ മധു , ഷാജി കൈലാസ് , അന്‍വര്‍ റഷീദ് , ബേസില്‍ ജോസഫ് തുടങ്ങി എല്ലാ തലമുറയിലും ഉള്‍പ്പെട്ട സംവിധായകരുടെ സജീവമായ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് .

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FEFKA
    Latest News
    ഫിഫ ലോകകപ്പ്; സ്റ്റേഡിയങ്ങളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം
    05/06/2026
    ഹിസ്ബുള്ളയെ പരാമർശിക്കാതെ റാഷിദ ത്ലൈബിന്റെ പ്രമേയം; യുഎസ് പ്രതിനിധി സഭയിൽ ഭിന്നത, വൻ ഭൂരിപക്ഷത്തിൽ തള്ളി
    05/06/2026
    സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ലഭിക്കാന്‍ ഇറാനുമായി കരാര്‍ ആവശ്യമില്ലെന്ന് ട്രംപ്
    05/06/2026
    ഡെലിവറി ബൈക്ക് ജീവനക്കാര്‍ക്ക് ആശ്വാസമേകാന്‍ ദുബായില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത 40 വിശ്രമ കേന്ദ്രങ്ങള്‍
    05/06/2026
    എയര്‍പോര്‍ട്ട് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു, പിന്തുണ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
    05/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.