കോഴിക്കോട്: വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ മകന്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി മകൻ സനലിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിൽ വീട്ടിൽ പരസ്പരം വാക്കേറ്റമുണ്ടാവുകയും മകൻ മദ്യപിച്ച് പുലർച്ചയോടെ, അച്ഛനെ മർദ്ദിക്കുകയുമായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ ഗിരീഷിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. തലയ്ക്കുള്ള ഗുരുതര പരുക്കിൽ അത്യാസന്ന നിലയിലായിരുന്നു. ശനിയാഴ്ച മുതൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സനൽ ഒളിവിലാണെന്നും പിടികൂടാൻ അന്വേഷണം ഊർജിതമായി തുടരുകയാണെന്നും നല്ലളം പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group