Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • ഫിഫ ലോകകപ്പ്; വിജയം തുടരാൻ ഫ്രാൻസും നോർവെയും, ഗോളടിച്ചു കൂട്ടാൻ എംബാപ്പെയും ഹാലൻഡും
    • ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    • നാട്ടിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
    • യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
    • കയ്‌റോയില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നോർക്കയിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ വ്യാജ അറ്റസ്റ്റേഷനുകളുടെ കൂമ്പാരം, ജാ​ഗ്രത വേണമെന്ന് അധികൃതർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- നോർക്ക റൂട്ട്സിൻ്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത് തുടര്‍ നിയമ നടപടികള്‍ക്കായി കൈമാറി. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. വ്യാജ അറ്റസ്റ്റേഷൻ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യങ്ങളിൽ നിയമപരമായ നടപടികൾക്കായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടിവരുന്നതിനാൽ ജോലിനഷ്ടം, കാലവിളംബം എന്നിവയ്ക്കും
    നിയമനടപടികൾക്കും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു.
    സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല.

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വിദ്യാഭ്യാസ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോര്‍ക്ക റൂട്ട്സ് ഓഫീസുകളില്‍ നിന്നും മേല്‍പറഞ്ഞ സേവനങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fake certificate Norka
    Latest News
    ഫിഫ ലോകകപ്പ്; വിജയം തുടരാൻ ഫ്രാൻസും നോർവെയും, ഗോളടിച്ചു കൂട്ടാൻ എംബാപ്പെയും ഹാലൻഡും
    22/06/2026
    ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    22/06/2026
    നാട്ടിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
    22/06/2026
    യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
    22/06/2026
    കയ്‌റോയില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ്
    22/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version