പയ്യന്നൂർ – മുൻ പ്രവാസി സി.പി.എം ഓഫീസിനകത്ത് തൂങ്ങി മരിച്ചു. മാതമംഗലം കുറ്റൂരിലെ കെ.രഘു(54)വിനെയാണ് സി.പി. എം കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസായ ഏ.വി. സ്മാരക
മന്ദിരത്തിന്റെ താഴത്തെ നിലയിലെ ഓഫീസിനകത്തെ മേൽക്കൂരയിലെ ഹുക്കിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ ബാർ തൊഴിലാളിയായിരുന്ന രഘു, ഇടക്കാലത്ത് ദുബായിലേക്ക് പോയിരുന്നു. മടങ്ങിവന്ന ശേഷം ചെറുവത്തൂരിലെ ബാറിലെ ജോലിയും ലോട്ടറി വിൽപ്പനയുമായി കഴിയുകയായിരുന്നു. കുടുക്കേൽ വീട്ടിൽ രാമൻ-ലക്ഷ്മമി ദമ്പതികളുടെ മകനാണ്. ശൈലജയാണ് ഭാര്യ. മക്കൾ അഭിറാം, അഭിമന്യു, ഐശ്വര്യ. സഹോദരങ്ങൾ കമലാക്ഷൻ, ജാനകി, കല്യാണി. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് സൂചന. പെരിങ്ങോം പോലീസ് ഇൻക്വസ്റ്റ് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group