തിരുവനന്തപുരം: വേൾഡ് മലയാളി ഹോം ഷെഫ് അതിൻ്റെ അഞ്ചാം വാർഷിക ദിനത്തോടനുബന്ധിച്ച് പതിന്നാലു ജില്ലകളിൽ നിന്നും, വ്യത്യസ്ത മേഖലകളിൽ നിന്നും കഴിവ് തെളിയിച്ച അമ്മമാരെ ആദരിച്ചവരിൽ ,കൊല്ലം ജില്ലയിൽ നിന്നും ദീർഘകാല പ്രവാസിയും, മലയാളം ന്യൂസിൻ്റെ ആദ്യകാല, എഴുത്തുകാരിയും, സിനിമാ ഗാന രചയിതാവുമായ ഷഹീറാ നസീറും ഉൾപ്പെട്ടു.ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗൺസിലറും, കരിക്കുലം കണ്ടൻ്റ് റൈറ്ററുമായ ഷഹീറാ നസീർ , നിരവധി സിനിമകൾക്ക് പാട്ടുകൾ എഴുതുകയും നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.

സൗദിയിലെ അബഹ അൽ ജനൂബ് സ്കൂളിൻ്റെ മലയാളം ഡിപ്പാർട്ട്മെൻ്റ ഹെഡ്ഡായി ജോലി ചെയ്തിട്ടുള്ള ഷഹീറ , 2017 ൽ നൂറ് ശതമാനം വിജയം വരിച്ച കുട്ടികളെ പഠിപ്പിച്ച , മികച്ച മലയാള ഭാഷാധ്യാപികയൂള്ള അംഗീകാരം ,കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയിൽ നിന്നും പ്രശംസാപത്രമായി നേടിയിട്ടുള്ള അധ്യാപിക കൂടിയാണ്. സാഹിത്യ സംബന്ധിയായി നൂറിലധികം അംഗീകാരങ്ങൾ ഇതിനോടകം ഷഹീറ നേടിയിട്ടുണ്ട്.. സിനിമാ ഗാന രചനയുടെ ദേശീയ തല കൂട്ടായ്മയായ ഐ.പിആർഎസ്സിലും, കേരളത്തിൽ ഫെഫ്കയിയും അംഗവുമാണിവർ. ഒരു മണിക്കൂറിൽ നൂറ്റിയിരുപ്പത്തി ഒമ്പത് അമ്മമാരെ സമയബന്ധിതമായി ആദരിച്ചാണ് ഗിന്നസ് റെക്കോഡിൽ വേൾഡ് മലയാളി ഹോം ഷെഫ് ഇടം നേടിയത്..യു.എ. ഇ. പ്രവാസിയായ റസീല സുധീറാണ് ഈ സംഘടനയുടെ സാരഥി.ആറ്റിങ്ങൽ സ്വദേശിയായ റസീലയുടെ ദീർഘകാല സ്വപ്നമായിരുന്നു വേൾഡ് മലയാളി ഹോം ഷെഫ് ഗിന്നസ് റെക്കോഡ് നേടുക എന്നത്.യു.എ ഇ യിൽ ഗവൺമെൻ്റ് തസ്തികയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ സുധീറാണ് .

റസീലയുടെ ഭർത്താവ്. സ്ത്രീകളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ സംഘടന കലാ – സാഹിത്യ സാമൂഹിക-സാംസ്ക്കാരിക ആരോഗ്യ മേഖലകളിൽ കഴിവ് തെളിയിച്ച കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള നൂറ്റി ഇരുപ്പത്തി ഒമ്പത് അമ്മമാരെയാണ് ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് വേൾഡ് മലയാളി ഹോം ഷെഫ് ആദരിച്ചത്.ഈ സമയനിഷ്ഠ ഗിന്നസ്സ് വേൾഡ് റെക്കോഡിൽ സ്ഥാനം നേടാൻ കാരണമാകുകയാണുണ്ടായത് ഇരുപ്പത്തിയൊന്ന് രാജ്യങ്ങളിലായി സ്ഥാനമുറപ്പിച്ച സംഘടന തിരുവനന്തപുരം തമ്പാനൂരിലുള്ള ഹൈസിന്ത് റീജൻസി ഹാളിൽ വച്ച് ഈ ചരിത്രനേട്ടം സാധ്യമാക്കിയത്. നിറഞ്ഞ സദസ്സിൻ്റെ അകമ്പടിയിൽ ശ്രീമതി മല്ലികാ സുകുമാരൻ്റെ ഉദ്ഘാടന കർമ്മത്തിൽ, യു.എസ് ഗിന്നസ് വേൾഡ് റെക്കോഡ് പ്രതിനിധികൾ, കേരളത്തിലെ സിനിമാ, സീരിയൽ വ്യവസായ ,തൊഴിൽ സംരംഭക മേഖലകളിൽ ഒന്നാം നിരയിൽ തിളങ്ങുന്ന പ്രശസ്തവ്യക്തിത്വങ്ങളും പരിപാടിയുടെ ശ്രദ്ധയാകർഷിച്ചു.കോഡിനേറ്റേഴ്സായ ശ്രീമതി ജാനറ്റ് ആർ, ജി.ഷീബ സുനിൽ എന്നിവരുടെ നിസ്തുല സേവനവും മറ്റു സംഘടനാ ഭാരവാഹികളുടെ മികച്ച സംഘാടന മികവും പരിപാടിയെ വിജയിപ്പിച്ചു. വൈകുന്നേരം നാല് മണിയോടെ ശ്രീ മേജർ രവിയുടെ ആശംസയിൽ പ്രോഗ്രാമിന് തിരശ്ശീല വീണു.