മലപ്പുറം – ജില്ലയിലെ പ്രമുഖ റോഡ് – കെട്ടിട നിർമാണത്തിന് നേതൃത്വം നൽകി മഞ്ചേരി ഡിവിഷൻ പൊതുമരാമത്ത് വകുപ്പ് (ബി.ആൻഡ്.ആർ) എക്സിക്യൂട്ടീവ് എഞ്ചിനീയറായി റിട്ടയര്‍ ചെയ്ത കാട്ടുങ്ങൽ കൂത്രാടൻ മുഹമ്മദ് ഹാജി (മാനു 74 ) നിര്യാതനായി. മലപ്പുറം ഗവ. ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, കോഴിക്കോട് ആർ.ഇ.സി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹമാണ് പ്രദേശത്തെ ആദ്യത്തെ എഞ്ചിനീയറിംഗ് ബിരുദധാരി. അരീക്കോട് ബാരെജ് ഉൾപ്പെടെ ജില്ലയിലെ നിരവധി പാലങ്ങളുടെ നിർമിതിയിൽ എഞ്ചിനീയർ മുഹമ്മദ് സ്തുത്യർഹമായ പങ്ക് വഹിച്ചു. സമയപരിധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കിയതിനുള്ള സംസ്ഥാന പി.ഡബ്ല്യൂ വകുപ്പിന്റെ ആദരം ലഭിച്ചിട്ടുണ്ട്. മികച്ച ബാഡ്മിന്റൺ താരവുമായിരുന്നു. ഭാര്യ: സി. പി ജമീല (തിരൂരങ്ങാടി). മക്കൾ: അഡ്വ. മുഹമ്മദ് അബി, മുഹമ്മദ് റെജി (ഒമാൻ എയർ, മസ്കറ്റ്) മുഹമ്മദ് ബിജു (അമേരിക്ക), മുഹമ്മദ് ഷിജു (ദുബായ്). മരുമക്കൾ: ഷൈജ, ആയിഷ, ഫസീല, നിതാശ. ഖബറടക്കം കാട്ടുങ്ങൽ ജുമാ മസ്ജിദിൽ ഉച്ചയ്ക്ക് 12 ന്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group