തിരുവനന്തപുരം – കേരളത്തിലെ ഇരുപത് ലോക്സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പിന് ജനം ആവേശത്തോടെ ബൂത്തിൽ. കേരളത്തിലെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. അതേസമയം, പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ആർ.സി.അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. വിവിധ സ്ഥാനാർഥികളും രാവിലെ തന്നെ വോട്ടു ചെയ്തു.
കണ്ണൂരിൽ ഇരിക്കൂറിൽ രണ്ടിടത്തും മാട്ടൂലിൽ ഒരിടത്തും വോട്ടിംഗ് മെഷീൻ തകരാറിലായി. ഇരിക്കൂർ മണ്ഡലത്തിലെ 21, 108 ബൂത്തുകളിലാണ് യന്ത്രം തകരാറിലായത്. വോട്ടിംഗ് താൽകാലികമായി നിർത്തിവെച്ചു. ആലക്കോട് രാമവർമ രാജ വിദ്യാനികേതൻ യുപി സ്കൂൾ അരങ്ങം, മടമ്പം മേരി ലാൻ്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലും വോട്ടിംഗ് നിർത്തിവെച്ചു.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് 88 ലോക്സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.