(തിരുവമ്പാടി)കോഴിക്കോട്: കോടഞ്ചേരിയിലെ വലിയകൊല്ലിയിൽ നിന്നും കാണാതായ മംഗലം വീട്ടിൽ ജാനു(75)വിനെ ഏഴാം നാൾ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ തിരച്ചിലിനിടെ വൃദ്ധയുടെ വസ്ത്രം വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ കണ്ടെത്തിയിരുന്നു. വസ്ത്രം കണ്ടെത്തിയതിന്റെ മറ്റൊരു സൈഡിൽ കുറച്ചകലെയാണ് ഇന്ന് തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി ഇന്ന് ഉച്ചയയോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
മൃതദേഹം അഴുകിയ നിലയിലാണ്. പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരുമെല്ലാം ചേർന്ന് ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം ഒന്നിനാണ് ജാനുവിനെ കാണാതായത്. ജാനുവിന് ഓർമക്കുറവുണ്ടായിരുന്നതായി പറയുന്നു. എങ്ങനെയാണ് ജാനു ഇവിടെയത്തിയത് എന്നതിൽ വ്യക്തതയില്ലെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു.