അടിമാലി– ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്മാന് പരേതനായ എം.ഇ മീരാന്റെ പത്നി നബീസ മീരാന്‍ (76) അന്തരിച്ചു. അടിമാലി കൂമ്പന്‍പാറ ഫാത്തിമ മാതാ സ്കൂള്‍ അധ്യാപികയായിരുന്നു. അടിമാലി ഈസ്റ്റേണ്‍ പബ്ലിക് സ്കൂള്‍ സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചു. ഈസ്റ്റേണ്‍ ഗ്രൂപ്പ് സ്ഥാപിക്കുന്നതില്‍ എം.ഇ മീരാനൊപ്പം നേതൃപരമായ പങ്കുവഹിച്ച അവര്‍ മലയോരമേഖലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സാമൂഹിക സാംസ്കാരിക രംഗ്ത്തും പ്രവര്‍ത്തിച്ചു. ഈസ്റ്റേണ്‍ ഗ്രൂപ്പ് ഡയരക്ടറും മീരാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ നവാസ് മീരാന്‍, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്മാന് ഫിറോസ് മീരാന്‍, സോയ, നിസ എന്നിവരാണ് മക്കള്‍. ഷെറിന്, ഐഷ, സജിത്ത് (വ്യാപാരി), സക്കീര്‍ (ചെയര്മാന്, മെര്‍മെര്‍ ഇറ്റാലിയ) എന്നിവര്‍ മരുമക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group