തുടർച്ചയായ രണ്ടാം ദിവസവും തൃശൂരും പാലക്കാടും നേരിയ ഭൂചലനം. തൃശൂരിലെ വടക്കൻ മേഖലകളായ കുന്നംകുളം, ചൂണ്ടൽ വരവൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടയത്. ഇന്നലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശൂർ നഗരത്തിലും അത്താണിയിലും ഭൂമികുലുങ്ങി.
പാലക്കാട് ജില്ലയിലെ ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് ഭൂചലനം ഉണ്ടായത്. ഓങ്ങല്ലൂർ ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഏതാനും സെക്കന്റുകൾ മാത്രമാണ് ഭൂചലനമുണ്ടായതത്. വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായി. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group