കണ്ണൂർ- കണ്ണൂരിൽ ഡി വൈ എഫ് ഐ പ്രതിഷേധത്തിനിടെ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ അതിക്രമം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞ ഡി വൈ എഫ് ഐ പ്രവർത്തകർ വാഹനം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഫ്‌ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായെന്ന് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഡി വൈ എഫ് ഐ പ്രവർത്തകർ കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചെന്നാണ് ആരോപണം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പയ്യന്നൂരിൽ വെച്ചും സമാനമായ രീതിയിൽ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. കാസർകോട്ടേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







