എറണാകുളം– കസ്റ്റംസ് പിടിച്ചെടുത്ത ഡിഫണ്ടര്‍ വാഹനം വിട്ട് നല്‍കാൻ അപേക്ഷ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അപേക്ഷ നല്‍കിയത്. 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.
കഴിഞ്ഞദിവസം നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരടക്കമുള്ള 17 പേരുടെ വീടുകളിൽ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയിരുന്നു. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇഡിയുടെ ഈ പരിശോധന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group