കൊടുങ്ങല്ലൂർ– നെതർലാൻഡ് മലയാളിയും ലോക കേരള സഭ അംഗവുമായിരുന്ന ഡോ. ഷാഹിന അബ്ദുല്ല അന്തരിച്ചു. കരളിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഷാഹിന ഫിസിസ്റ്റ്, പേറ്റന്റ് അറ്റോണി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെട്ട പ്രൊഫഷണലായിരുന്നു ഇവർ. ഷാഹിനയുടെ നിര്യാണത്തിൽ ലോക കേരള സഭ അനുശോചനം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group