Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    • അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    • ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    • കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    • കാര്‍ ഇടിച്ച് പ്രവാസിയുടെ മരണം; കുവൈത്തി പൗരന് 15 വര്‍ഷം കഠിന തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഡോ. അബ്ബാസ് പനക്കലിനു എഡ്വേർഡ് കാഡ്ബറി ഫെലോഷിപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/08/2025 Kerala Education India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    dr abbas panakkal
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ- ചരിത്ര ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. അബ്ബാസ് പനക്കൽ ബ്രിട്ടനിലെ പ്രശസ്തമായ ബർമിങാം സർവകലാശാലയിലെ എഡ്വേർഡ് കാഡ്ബറി സെന്റർ ഫോർ ദി പബ്ലിക് അണ്ടർസ്റ്റാൻഡിംഗ് ഓഫ് റിലീജിയനിൽ ഓണററി ഫെലോ ആയി നിയമിതനായി. അക്കാഡമിക് പ്രസിദ്ധീകരണ രംഗത്തു ഏറെ ശ്രദ്ദേയമായ പ്രസിദ്ധീകരണങ്ങളുള്ള ഡോ. അബ്ബാസ് പനക്കൽ, വർഷങ്ങളായി ഗവേഷണ രംഗത്തു വളരെ സജീവമാണ്. വൈവിധ്യമാർന്ന സാംസ്കാരിക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ സറി സർവകലാശാലയിലെ റിലീജിയസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശകനായ ഡോ. അബ്ബാസ് പനക്കൽ ഇന്റർനാഷണൽ ഇന്റർഫെയ്‌ത് ഇനിഷ്യറ്റീവ് ഡയറക്ടർ കൂടിയാണ്. വിവിധ സമൂഹങ്ങൾ പ്രത്യേക പ്രാദേശിക സാഹചര്യങ്ങളിൽ നിന്ന് കൊണ്ടുതന്നെ ആഗോള സ്വാധീനങ്ങളെ എങ്ങനെ ചെറുക്കുന്നു, എങ്ങിനെയാണ് ഫലപ്രദമായി സംസ്കാരത്തെയും ജീവിത ചുറ്റുപാടുകളെയും തദ്ദേശീയമാക്കുന്നത് എന്നീ വിഷയങ്ങൾ ഡോ. പനക്കലിന്റെ പ്രധാന ഗവേഷണ മേഖലയാണ്. ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലെ സാമൂഹിക, മത, സാംസ്കാരിക മാറ്റങ്ങളെ ഡോ. അബ്ബാസ് പനക്കൽ പഠന വിധേയമാക്കുന്നു.

    “എഡ്വേർഡ് കാഡ്ബറി സെന്ററിന്റെ ഫെല്ലോഷിപ്പ് സാംസ്കാരിക സഹകരണവും ഗവേഷണവും കൂടുതൽ ഊർജിതമാക്കാൻ ഏറെ ഉപകരിക്കും.” ഇന്നത്തെ സങ്കീർണ്ണമായ ലോകക്രമത്തിൽ സൗഹൃദങ്ങളെ കുറിച്ചു ആഴത്തിലുള്ള പഠനങ്ങൾക്കു വഴിതുറക്കാൻ ഇത് സഹായകമാകുമെന്നു ഡോ. അബ്ബാസ് പനക്കൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അക്കാദമിക് പ്രവർത്തനങ്ങൾക്ക് പുറമെ, ഡോ. അബ്ബാസ് പനക്കൽ ആഗോളരംഗത്ത് വിവിധ സാംസ്കാരിക ഇടപെടലുകളും നടത്തുന്നുണ്ട്. ഇബ്‌നു ബത്തൂത്ത ഇന്റർനാഷണൽ സെന്റർ ഓഫ് ഇന്റർകല്ചറൽ സ്റ്റഡീസ് ഇത്തരത്തിൽ ഒരു പ്രധാന സംരംഭമാണ്. ഡോ അബ്ബാസ് പനക്കൽ 2018-ൽ ഐക്യരാഷ്ട്രസഭയിൽ 800-ലധികം യുവ ആഗോള നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. സഹിഷ്ണുത, പരസ്പര ധാരണ, സഹകരണം എന്നിവയെക്കുറിച്ചുള്ള ചരിത്രപരമായ ഉൾക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.

    ഹിന്ദു അമീർ ഓഫ് മുസ്ലിംസ് (Bloomsbury, 2025 ), മുസലിയാർ കിംഗ്, (Bloomsbury, 2024), സൗത്ത് ഈസ്റ്റ് ഏഷ്യൻ ഇസ്ലാം (Routledge, 2024), മട്രിലീനിയൽ, മട്രിയാർക്കൽ , മാട്രിഫോക്കൽ ഇസ്ലാം (Palgrave Macmillan, 2024), സൗത്ത് ഏഷ്യൻ ഇസ്ലാം (Routledge, 2023) – ഫെയ്ത് , കോമേഴ്‌സ്, ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച് ഇൻ ദി വേൾഡ് ഓഫ് ഇബ്ൻ ബത്തൂത്ത (Palgrave Macmillan) എന്നിവയാണ് ഡോ. പനക്കലിന്റെ പ്രധാന രചനകൾ.

    മലബാർ സമരത്തെ ഡികൊളോണിയൽ വീക്ഷണകോണിലൂടെ വായിച്ച ഡോ അബ്ബാസ് പനക്കലിന്റെ പുസ്തകം മുസലിയാർ കിംഗ് ഏറെ ശ്രദ്ധനേടിയിടുന്നു. മലബാറിന്റെ പോരാട്ട ചരിത്രം ഒരു നാട്ടുകാരൻ രചിക്കുന്നു എന്നതും ഒരു അന്താരാഷ്ര പ്രസിദ്ധീകരണാലയം വിവിധ ഭൂഖണ്ഡങ്ങളിൽനിന്നും ഒരേസമയം പ്രസിദ്ധീകരിച്ചു എന്നതും ഈ രചനയുടെ സവിശേഷതയാണ്. സമരം നേരിട്ടു അനുഭവിച്ചവരുടെ പുതിയ തലമുറയിൽ നിന്നുള്ള ഒരു ഗ്രന്ഥം എങ്ങിനെയാണ് സമരത്തെ നോക്കിക്കാണുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കൊളോണിയൽ പോസ്റ്റ് കൊളോണിയൽ കാലത്തെ ഭാഷ പ്രയോഗങ്ങളെയും വ്യാഖ്യാനങ്ങളെയും ഈ കൃതി പഠന വിധേയമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dr Abbas Panakkal Edward Cadbury Centre university of birmingham
    Latest News
    പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    03/10/2025
    അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    03/10/2025
    ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    03/10/2025
    കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    03/10/2025
    കാര്‍ ഇടിച്ച് പ്രവാസിയുടെ മരണം; കുവൈത്തി പൗരന് 15 വര്‍ഷം കഠിന തടവ്
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.