കൊച്ചി: പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന രണ്ട് പേര് മരിച്ചു. കത്രികക്കടവ് സ്വദേശി മിലന് സെബാസ്റ്റ്യന്‍(19), ആല്വിന്(19) എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട കലൂര്‍ സ്വദേശി അഭിഷേക്(22) ഞായറാഴ്ച മരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് നഗരത്തില്‍നിന്നുള്ള ഏഴംഗ സംഘം പുതുവൈപ്പ് ബീച്ചിലെത്തിയത്. അഭിഷേക് തിരയില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group