പയ്യന്നൂർ: “മോദിയെ മാറ്റൂ, ഇന്ത്യയെ രക്ഷിക്കൂ’ മുദ്രാവാക്യം രാജ്യമെങ്ങും ശക്തമായി ഉയരുകയാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. പെരളം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് കരിവെള്ളൂരിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
ഫെഡറലിസവും മതനിരപേക്ഷതയും തകർക്കുന്ന സംഘപരിവാർ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് ഇടതു പക്ഷമാണ്. ഇക്കാര്യത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സ്വരമാണ്. ഇന്ത്യയുടെ മതനിരപേക്ഷത തകർക്കുന്ന നടപടികളാണ് മോദിസർക്കാർ സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം അതിലൊന്നാണ്.
രാജ്യത്തിൻ്റെ ഭരണ ഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക ഫെഡറലിസം തകർത്ത് സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകാതിരിക്കുകയാണ് മോദി സർക്കാർ. ഇത് ആവശ്യപ്പെടുന്നത് യാചനയല്ല, അവകാശമാണ്. ഇക്കാര്യത്തിലും സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ കോൺഗ്രസ് മുന്നോട്ടുവരുന്നില്ല. രാഹുൽ ഗാ ന്ധിയും നരേന്ദ്ര മോദിയും ഒരേ സ്വരത്തിലാണ് പിണറായി വിജയനെ വിമർശിക്കുന്നത്. കോർപ്പറേറ്റ് താൽപര്യം മാത്രമാണ് ബി.ജെ.പി സർക്കാർ സംരക്ഷിക്കുന്ന ത്. കർഷകർ താങ്ങുവിലയ്ക്ക് മുറവിളി കൂട്ടുമ്പോൾ, ഇന്ത്യ വികസിക്കുന്നുവെന്നാണ് മോദിയുടെ വാ ദമെന്നും രാജ പറഞ്ഞു.