വടകര: ഓർക്കാട്ടേരിയിലെ പരേതനായ ചെട്ടിയാംവീട്ടിൽ ഇബ്രാഹിം ഹാജിയുടെ മക്കളും പേരമക്കളുമടങ്ങുന്ന സി. വി. കുടുംബ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം എസ്. സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ ഡോ. ഫൈസൽ മാവുള്ളടത്തിൽ ഉദ്ബോധന പ്രസംഗം നടത്തി.
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ അഫ്താബ് മുഹമ്മദ്, വിശുദ്ധഖുർആൻ സമ്പൂർണ്ണമായി മനഃപ്പാഠമാക്കിയ ഖദീജ ഇബ്രാഹിം, അസ്ഫർ മുഹമ്മദ്, സഹല അശ്റഫ്, ആദിൽ മുഹമ്മദ്, നെറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ എഴുത്തുകാരി കൂടിയായ മർവ മുഹമ്മദ് എന്നിവർക്ക് പറമ്പത്ത് ബഷീർ ഉപഹാരം കൈമാറി.
മാധ്യമ പ്രവർത്തകൻ അശ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. സി.വി സഫ്വാൻ, മാതാഞ്ചേരി ഹാഫിസ്, അസ്ഫർ മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടിക്ക് റാബി അസ്ലം നേതൃത്വം നൽകി.