Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    • ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    • നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    • ‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ്
    • ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും,​ പ്രതിനിധി സമ്മേളനം നാളെ മുതൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും. നാളെ മുതൽ 9വരെ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം. 30 വർഷങ്ങൾക്ക് ശേഷമാണ് ഇതിഹാസ സമരങ്ങളുടെ മണ്ണായ കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കയ്യൂർ, വയലാർ, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ച പതാക, ദീപശിഖ, കൊടിമര ജാഥകൾ ഇന്ന് വൈകിട്ട് 5ന് പൊതുസമ്മേളന നഗരിയായ കൊല്ലം ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. ജില്ലയിലെ 23 രക്തസാക്ഷി കുടീരങ്ങളിൽ നിന്നുള്ള ദീപശിഖകളുമെത്തും. സംഘാടക സമിതി ചെയർമാനായ മന്ത്രി കെ.എൻ.ബാലഗോപാൽ പതാക ഉയർത്തും.

    9ന് ഉച്ചകഴിഞ്ഞ് ആശ്രാമം മൈതാനത്ത് ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും കാൽലക്ഷം റെഡ് വോളന്റിയർമാരുടെ പരേഡും നടക്കും. നാളെ രാവിലെ 10ന് ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി പതാക ഉയർത്തും. തുടർന്ന് പൊളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

    കഴിഞ്ഞ സംഘടനാകാലയളവിലെ രാഷ്ട്രീയ, സംഘടനാകാര്യങ്ങളുടെ പരിശോധനയ്ക്കൊപ്പം തുടർഭരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ‘നവകേരളത്തിനായി പുതുവഴികൾ’ എന്ന രണ്ടാം നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും.

    പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, ബി.വി.രാഘവലു, വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ.വിജയരാഘവൻ തുടങ്ങിയവർ സമ്മേളനത്തിൽ ആദ്യവസാനം പങ്കെടുക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    21/03/2026
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    21/03/2026
    നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    21/03/2026
    ‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ്
    21/03/2026
    ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.