മലപ്പുറം– കുടിവെള്ളം മലിനമാക്കുന്നുവെന്ന് ആരോപിച്ച് ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐഎം. മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക, ദാറുൽ ഹുദയിൽ നിന്ന് പുറം തള്ളുന്ന മലിന ജലത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ ബഹാഉദ്ദീൻ നദ്‌വിയെ സിപിഐഎം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നദ്വി ചുവന്ന കൊടി കണ്ടാൽ ഹാലിളകുന്ന ആളാണെന്നും ലീഗിന്റെ കോളാമ്പിയായി പ്രവർത്തിക്കുകയാണെന്നും തിരൂരങ്ങാടി സിപിഐഎം ഏരിയാ കമ്മിറ്റി അംഗം സി. ഇബ്രാഹിംകുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group