നിലമ്പൂർ- വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടെന്ന മുന്നറിയിപ്പുമായി പി.വി അൻവർ എം.എൽ.എയുടെ വീടിന് മുന്നിൽ പോസ്റ്റർ ഉയർന്നു. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടെന്നും ഇത് പാർട്ടി വേറെയാണെന്നും വ്യക്തമാക്കി സി.പി.എം ഒതായി ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റർ ഉയർന്നത്.
ഇന്ന് വൈകിട്ട് നിലമ്പൂർ ഗസ്റ്റ് ഹൗസിൽ പത്രസമ്മേളനം നടത്തിയതിന് ശേഷമാണ് പോസ്റ്റർ ഉയർന്നത്. അതേസമയം, അൻവറിനെ അനുകൂലിച്ചും നിരവധി സ്ഥലങ്ങളഇൽ പോസ്റ്റർ ഉയർന്നിട്ടുണ്ട്.
അതേസമയം, പി.വി അൻവറിന് എതിരെ സി.പി.എം ജില്ലാ കമ്മിറ്റി രംഗത്തെത്തി. സ്വർണ്ണ കള്ളക്കടത്ത് മാഫിയക്ക് വേണ്ടിയാണ് അൻവർ പ്രവർത്തിക്കുന്നതതെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group