പയ്യന്നൂർ – കുഞ്ഞിമംഗലത്ത് സി.പി.എം ഓഫീസ് തകർത്തു. പതാക കീറി. എൽ.ഡി.എഫ് തെര ഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും വ്യാപകമായി തകർത്തു. ഇന്നു പുലർച്ചെയാണ് സംഭവം.
കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ സി.പി.എം ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിര വാതിൽ തകർത്ത് അകത്ത് കയറിയ അക്രമികൾ ഓഫീ സി നകത്തെ കസേരകളുൾപ്പെടെയുള്ളവ അടിച്ചു തകർത്തു. കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് തിരിച്ചുപോകുന്നവരാണ് സംഭവം കണ്ടത്.
സി.പി. എമ്മിന്റേയും ഡി വൈഎഫ് ഐയുടേയും പതാ കകൾ കീറി നശിപ്പിക്കപ്പെട്ട നിലയിലാണ്. ഓഫീ സിനകത്തും പുറത്തുമുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിച്ചു.
തീരദേശ റോഡ്, എടാട്ട് ത്യക്കൈ മഹാവിഷ്‌ണു ക്ഷേത്രം, ഏഴിലോട്, എടാട്ട് പറമ്പത്ത് തുടങ്ങിയ സ്ഥലങ്ങളിൽ എൽ.ഡി.എഫ് കാസർഗോഡ് പാർലിമെൻ്റ് മണ്ഡലം സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്ര ചരണത്തിനായിതയ്യാറാക്കിയിരുന്ന ഫ്ളക്‌സ് ബോർഡുകളുൾപ്പെടെ അക്രമികൾ നശിപ്പിച്ചു. കൊടിമരത്തിലെ പതാക കീറി നശിപ്പിച്ച നിലയിൽ സമീപത്ത് കണ്ടെത്തി.
ഫ്ളക്സ് ബോർഡു കളിൽനിന്നും സ്ഥാനാർഥിയുടെ തല വെട്ടിമാറ്റിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. പയ്യന്നൂർ എം.എൽ.എ യുൾപ്പെടെയുള്ള സി.പി.എം നേതാക്കൾ വിവരമറിഞ്ഞ് സംഭ വസ്ഥലത്തെത്തി. സി.പി.എം ഓഫീസ് അക്രമിച്ചതിലും എ ൽ.ഡി.എഫ് പ്രചരണ സാമഗ്രികൾ നശിപ്പിച്ചതിലും പ്രതിഷേ ധിച്ച് കുഞ്ഞിമംഗലത്ത് പ്രതിഷേധ പ്രകടനം നടന്നു.