കൊച്ചി- നടനും എം.എൽ.എയുമായ മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. അഞ്ചു ദിവസത്തേക്ക് മുകേഷിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ മൂന്നിന് വിശദമായ വാദം കേൾക്കുമെന്നും എറണാകുളം സെഷൻസ് കോടതി അറിയിച്ചു. അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമാവശ്യപ്പെട്ട് മുകേഷ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
പതിനഞ്ചു വർഷം മുമ്പ് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ വൈദ്യപരിശോധന പോലും ആവശ്യമില്ലെന്നും പണം ആവശ്യപ്പെട്ട് പരാതിക്കാരി അയച്ച സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുകേഷ് കോടതിയിൽ പറഞ്ഞു.
അതേസമയം, തനിക്കെതിരായ പരാതിയുടെ എഫ്.ഐ.ആർ ആവശ്യപ്പെട്ട് നടൻ സിദ്ദീഖ് കോടതിയെ സമീപിച്ചു. പരാതിയിലെ വിവരങ്ങൾ ആവശ്യപ്പെട്ടാണ് സിദ്ദീഖ് കോടതിയെ സമീപിച്ചത്. നടൻ രഞ്ജിത്തിന് എതിരെ പരാതി നൽകിയ ബംഗാളി നടി ഒറ്റയ്ക്ക് യാത്ര പോകുകയാണെന്ന് വ്യക്തമാക്കി ഇൻസ്റ്റഗ്രമിൽ പോസ്റ്റ് പങ്കുവെച്ചു.