Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കും; യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു
    • സംവാദത്തിന് തയ്യാർ; വി.ഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി, സ്ഥലവും സമയവും അറിയിക്കാൻ പ്രതിപക്ഷ നേതാവ്
    • മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി
    • കുവൈത്തില്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
    • ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അരക്കോടിയിലേറെ രൂപ വരുന്ന മയക്കു മരുന്നുമായി കണ്ണൂരിൽ മലപ്പുറം സ്വദേശികളായ ദമ്പതികൾ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – അര കോടിയിലേറെ രൂപ വില വരുന്ന മയക്കുമരുന്ന് സഹിതം ദമ്പതികളടക്കം
    നാലുപേർ പിടിയിൽ. മലപ്പുറം പുളിക്കൽ അരൂരിൽ എട്ടൊന്ന് വീട്ടിൽ ഷെഫീഖ് ( 32), ഭാര്യ സൗദ ( 28), പുല്ലിപ്പറമ്പ് ചേലേമ്പ്ര കെ കെ ഹൗസിൽ അഫ്നാനുദ്ദീൻ വി കെ (22), പുളിക്കൽ സിയാംകണ്ടത്ത് പുള്ളിയൻ വീട്ടിൽ മുഹമ്മദ് ഷാഹിദ് (28)എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

    കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
    കണ്ണൂർ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധ നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയ ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളുടെ സഹായികളാണ് പിടിയിലായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അൻപത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മേതാംഫിമിറ്റമിൻ ഇവരിൽ നിന്ന് കണ്ടെടുത്തു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ മലപ്പുറം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.

    വെള്ളിയാഴ്ച പുലർച്ചെ 2.30 നാണു കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി കെ കെ, പ്രിവെന്റീവ് ഓഫീസർ ഷാജി അളോക്കൻ എന്നിവരെയാണ് വെള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം അപായപെടുത്താൻ ശ്രമിച്ചത്.

    തുടർന്ന് ഈ കാറിനെ പിന്തുടർന്ന് എക്‌സൈസും പോലീസും പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഷിബു, ഇരിട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിജീഷ് എന്നിവരുടെ നിർദേശനുസരണം എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും കണ്ണൂർ ഡാൻസഫും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി വാഹനം ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും കാറും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

    പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകൾ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും മലപ്പുറം എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ച എക്‌സൈസ് 24 മണിക്കൂറിനകം തന്നെ പ്രതികളെ വലയിലാക്കുകയും മയക്കുമരുന്നുകൾ കണ്ടെത്തുകയും ചെയ്തു. KL10 ഓൺ റോഡ് സ്‌ക്വാഡ് എന്ന ഈ ഓപ്പറേഷനിൽ മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വൈ ഷിബു, കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ പി എൽ ഷിബു എന്നിവരുടെ മേൽനോട്ടത്തിൽ എക്‌സൈസ് ടീം ജാഗ്രതയോടെ നടത്തിയ നീക്കമാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടാൻ സഹായിച്ചത്.

    എക്‌സൈസ് ഉത്തരമേഖലയിൽ നടത്തിയ ഏറ്റവും വലിയ മേതാംഫെറ്റാമിൻ വേട്ടകളിലൊന്നാണിത് .മലപ്പുറം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിന് പുറമെ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർമാരായ പി കെ മുഹമ്മദ്‌ ഷഫീഖ്, ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, സച്ചിൻദാസ്,മലപ്പുറം സ്പെഷ്യൽ സ്‌കോഡിലെ പ്രിവന്റിവ് ഓഫീസർ (ഗ്രേഡ് ) മാരായ രഞ്ജിത്ത്, സഫീർഅലി,സുരേഷ് ബാബു സി വനിതാ സിവിൽ എക്സൈസ് ഓഫീസറായ സലീന,എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ വിജയൻ എം, അബ്ദുൾ നാസർ ഒ, റെജീലാൽ, സജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മായ, സില്ല, എക്സ്സൈസ് ഡ്രൈവർ അനിൽ കുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കും; യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു
    30/03/2026
    സംവാദത്തിന് തയ്യാർ; വി.ഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി, സ്ഥലവും സമയവും അറിയിക്കാൻ പ്രതിപക്ഷ നേതാവ്
    30/03/2026
    മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി
    30/03/2026
    കുവൈത്തില്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
    30/03/2026
    ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി കൊല്ലപ്പെട്ടു
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.