തിരുവനന്തപുരം – യുവനടി അടക്കമുള്ളവർ ഉന്നയിച്ച ആരോപണം തനിക്ക് എതിരെ അല്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍. യുവനടി അടുത്ത സുഹൃത്താണെന്നും അതിനാൽ തന്നെ ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചതായും എന്നാൽ ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന്രാ രാഹുൽ കൂട്ടി ചേർത്തു. നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അവരും രാജിയുടെ കാര്യം പറഞ്ഞിട്ടില്ല. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമാണ് രാജി വെക്കുന്നതെന്നും അറിയിച്ചു.
ഓഡിയോ സന്ദേശം വ്യാജമാണെന്നും നിയമത്തിൽ വിശ്വാസമുണ്ടെന്നും രാഹുൽ പറഞ്ഞു. എഴുത്തുകാരി ഹണി ഭാസ്ക്കറിന്റെ ആരോപണങ്ങളും രാഹുൽ നിഷേധിച്ചു. തനിക്ക് എതിരെയുള്ള ആരോപണങ്ങളിലെ നിരപരാധിത്യം ഒറ്റക്ക് നിന്ന് തെളിയിക്കുമെന്നും എംഎൽഎ പറഞ്ഞു. ഇടതുപക്ഷ ഭരണത്തിന്റെ വിവേചനകൾക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും മാങ്കൂട്ടത്തിൽ പ്രതികരിച്ചു.