പയ്യന്നൂർ – മുതിർന്ന കോൺഗ്രസ് നേതാവും, സാമൂഹ്യ പ്രവർത്തകനുമായ ചെറുപുഴയിലെ
കെ. കുഞ്ഞികൃഷ്ണൻ നായർ (94) നിര്യാതനായി. അവിഭക്ത പെരിങ്ങോം പഞ്ചായത്തിന്റെ പ്ര സിഡണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഇ. കെ. നായനാർക്കെതിരെ തൃക്കരിപ്പൂർ നിയോജകമ ണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
കെ.പി.സി.സി നിർവ്വാഹക സമിതി അംഗം, ചെറുപുഴ വികസന സമിതി പ്രസിഡണ്ട്, ചെറുപുഴ ബാംഗ്ലൂർ റോഡിനു വേണ്ടി ചെറുപുഴ വിക സന സമിതിയുടെ പ്രതിനിധി, പയ്യന്നൂർ കോളജ് ഭരണസമിതി അംഗവും സെക്രട്ടറിയും, ബിൽഡിംഗ് സൊസൈറ്റി പ്രസിഡണ്ട്, ചെ റുപുഴ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട്, പാടി യോട്ടു ചാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ – പരേതയായ അമ്മിണി. മക്കൾ ജാനകി, പുഷ്പ, വേണു ഗോപാൽ,സുരേഷ് കുമാർ. മരുമക്കൾ മാധവൻ, ജനാർദ്ദനൻ, സത്യവതി, ലീന. സഹോദരങ്ങൾ കെ.വി. ഗോവിന്ദൻ,കെ.വി. രാഘവൻ, പരേതരായ ജാനകി, കെ.വി.കുഞ്ഞിരാമൻ, കെ.വി. പത്മിനി എന്നിവർ സഹോദരങ്ങളുമാണ്.