Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു
    • ഇറാന്‍ കമാന്‍ഡര്‍മാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക
    • ഇറാന്‍ യുദ്ധം ആരംഭിച്ചശേഷം 232 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റു
    • ബഗ്ദാദിലെ യു.എസ് വിക്ടോറിയ ബേസില്‍ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ അഗ്നിബാധ
    • റമദാനില്‍ വിദേശങ്ങളില്‍ നിന്ന് 16.8 ലക്ഷം തീര്‍ഥാടകരെത്തിയതായി ഹജ് മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അസ്ഗറലി ഫൈസിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരിന്തൽമണ്ണയിൽ മഹാസമ്മേളനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സമസ്ത കേന്ദ്ര മുശാവറ അംഗം അസ്ഗറലി ഫൈസി പട്ടിക്കാടിനെ അപമാനിച്ചതിൽ പ്രതിഷേധിച്ചു ശിഷ്യരുടെ കൂട്ടായ്മ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച പ്രതിഷേധ മഹാ സമ്മേളനം എസ്. വൈ. എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ടി. പി. സി തങ്ങൾ നാദാപുരം ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    പെരിന്തല്‍മണ്ണ : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അസ്ഗറലി ഫൈസി പട്ടിക്കാടിനെ അപമാനിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ശിഷ്യരുടെ കൂട്ടായ്മ അന്‍വാറു ത്വലബ സ്റ്റുഡന്റസ് അസോസിയേഷന്‍ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ മഹാ സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്ന അസ്ഗറലി ഫൈസിയെ അകാരണമായി ജോലിയിൽനിന്ന് മാറ്റി നിർത്തുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചത്.

    സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടുവെക്കുന്ന ആദര്‍ശം പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നു പറഞ്ഞതിന്റെ പേരിലാണ് ജാമിഅഃ മാനേജിങ് കമ്മിറ്റി യോഗം ഈ തീരുമാനം എടുത്തതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ ശിഷ്യരുടെ കൂട്ടായ്മ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിലെ പൊതുസമൂഹം ഏറെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ പണ്ഡിതന്‍മാരെ അവമതിക്കാനും പ്രയാസപ്പെടുത്താനുമുളള നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമങ്ങളെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്ന് പെരിന്തല്‍മണ്ണയില്‍ നടന്ന പ്രതിഷേധ സംഗമം വ്യക്തമാക്കി. അസ്ഗറലി ഫൈസിയെ ആദര്‍ശം പറഞ്ഞതിന്റെ പേരില്‍ അകാരണമായി പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. സച്ചരിതരായ പണ്ഡിതന്മാര്‍ പടുത്തുയര്‍ത്തിയ ജാമിയ നൂരിയ്യ അറബി കോളേജ് അതിന്റെ ഭരണഘടനക്ക് അനുസൃതമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നിലവിലുള്ള ഭരണസമിതി തയ്യാറാവണമെന്നും സംഗമം ആവശ്യപ്പെട്ടു

    സംഗമം എസ്.വൈ. എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. പി. സി തങ്ങള്‍ നാദാപുരം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫൈസൽ തങ്ങള്‍ ജീലാനി കാളാവ് അധ്യക്ഷത വഹിച്ചു. എം. പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഒ.പി. എം അഷ്‌റഫ് കുറ്റിക്കടവ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, അന്‍വര്‍ സ്വാദിഖ് ഫൈസി പാലക്കാട് , സുഹൈല്‍ ഹൈതമി പള്ളിക്കര, എന്നിവര്‍ സംസാരിച്ചു. ഇസ്ഹാഖ് ഫൈസി അരക്കുപറമ്പ് സ്വാഗതവും ശാഫി ഫൈസി മുടിക്കോട് നന്ദിയും പറഞ്ഞു.

    എ എം പരീത് ഹാജി എറണാകുളം,കെ ടി കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം,ഇബ്‌റാഹീം ഫൈസി പേരാല്‍,ടി കെ സിദ്ധീഖ് ഹാജി എറണാകുളം, ബക്കര്‍ ഹാജി എറണാകുളം,ടി എസ് മമ്മി തൃശ്ശൂര്‍,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍,ബഷീര്‍ അസ്അദി നമ്പ്രം, സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ കൊടക്കാട്,
    ഉമര്‍ ദര്‍സി തച്ചണ്ണ, സുലൈമാന്‍ ദാരിമി ഏലം കുളം, അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി ആലുവ,ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി,അലി അക്ബര്‍ കരിമ്പ, ശമീര്‍ ഫൈസി കോട്ടോപ്പാടം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ,അലി അക്ബര്‍ മുക്കം, അലി മാസ്റ്റര്‍ വാണിമേല്‍,നസീര്‍ മൂരിയാട്,സുറൂര്‍ പാപ്പിനിശ്ശേരി, ജസീല്‍ കമാലി അരക്കു പറമ്പ്,കബീര്‍ അന്‍വരി നാട്ടുകല്ല്,റാഷിദ് കാക്കുനി, അബ്ബാസ് മളാഹിരി പാലക്കാട്,അലി അക്ബര്‍ ബാഖവി കാസര്‍കോട് സംബന്ധിച്ചു.

    പടം 2….സമസ്ത കേന്ദ്ര മുശാവറ അംഗം അസ്ഗറലി ഫൈസി പട്ടിക്കാടിനെ അപമാനിച്ചതിൽ പ്രതിഷേധിച്ചു ശിഷ്യരുടെ കൂട്ടായ്മ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച പ്രതിഷേധ മഹാ സമ്മേളനത്തിലെ നിറഞ്ഞ സദസ്സ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Asgarali Faizy അസ്ഗറലി ഫൈസി
    Latest News
    ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു
    21/03/2026
    ഇറാന്‍ കമാന്‍ഡര്‍മാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക
    21/03/2026
    ഇറാന്‍ യുദ്ധം ആരംഭിച്ചശേഷം 232 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റു
    21/03/2026
    ബഗ്ദാദിലെ യു.എസ് വിക്ടോറിയ ബേസില്‍ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ അഗ്നിബാധ
    21/03/2026
    റമദാനില്‍ വിദേശങ്ങളില്‍ നിന്ന് 16.8 ലക്ഷം തീര്‍ഥാടകരെത്തിയതായി ഹജ് മന്ത്രാലയം
    20/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.