Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 15
    Breaking:
    • സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു, Mada വഴി പ്രവർത്തിക്കും
    • ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത്തി​ൽ ലോ​ക​ത്ത് അഞ്ചാം സ്ഥാ​ന​ത്തെത്തി ബ​ഹ്റൈ​ൻ
    • അധ്യാപികമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കം 5 മരണം
    • ഏഷ്യ കപ്പ് – യുഎഇയും ഒമാനും തമ്മിൽ ഏറ്റുമുട്ടും
    • ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പിണറായിയുടെ മലപ്പുറം വിരുദ്ധ പരാമർശം ചർച്ചയാകുന്നതിൽ സിപിഎമ്മിന് ഭയം: കെപിസിസി പ്രസിഡണ്ട്

    "മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലൂടെ നടത്തിയ മലപ്പുറം വിരുദ്ധ പരാമർശത്തിന് മറുപടി പറയാൻ സിപിഎം തയ്യാറായിട്ടില്ല."
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 Kerala Latest Polititcs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    sunny joseph
    the new kpcc president
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂർ: എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉന്നയിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പരാമർശം വീണ്ടും ചർച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.

    സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനവഞ്ചനയാണ് കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലൂടെ നടത്തിയ മലപ്പുറം വിരുദ്ധ പരാമർശത്തിന് മറുപടി പറയാൻ സിപിഎം തയ്യാറായിട്ടില്ല. അതാണ് കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം വീണ്ടും ചർച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നു. എത്ര ശ്രമിച്ചാലും അത് മറയ്ക്കാൻ സിപിഎമ്മിനാകില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിയമസഭയിൽ പോലും ഇത് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ല. മലപ്പുറം ജില്ലയെ ഒന്നാകെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ പരാമർശം ചർച്ച ചെയ്യണമെന്ന് നിയമസഭയിൽ ഉന്നയിച്ചത് താനാണ്. അടിയന്തര പ്രമേയത്തിന് അനുമതിതേടി. അവതരാണാനുമതി തേടിയുള്ള പ്രസംഗത്തെപോലും മുഖ്യമന്ത്രിയും സർക്കാരും ഭയന്നിരുന്നു. മുഖ്യമന്ത്രിയുടെ നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ മലപ്പുറം ജില്ലയെ കുറിച്ച് ഉന്നയിച്ച ആക്ഷേപമാണ് അദ്ദേഹത്തിന്റെ പി.ആർ ഏജൻസിയുടെ നിർബന്ധപ്രകാരം പത്രം അഭിമുഖത്തിൽ ഉൾപ്പെടുത്തിയത്. ഇക്കാര്യങ്ങളാണ് കെ.സി.വേണുഗോപാൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ശക്തമായി ഉന്നയിച്ചത്. സിപിഎം നേതാക്കൾ നിരന്തരമായി മലബാറിലെ ജനങ്ങളെ അവഹേളിക്കുകയാണ്. പി.ജയരാജൻ പുസ്തകത്തിലൂടെയും എ.വിജയരാഘൻ വർഗീയ പരാമർശത്തിലൂടെയും അതാവർത്തിച്ചെന്നും സണ്ണിജോസഫ് പറഞ്ഞു.

    കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിന് കേരളം നൽകിയ സംഭാവനയാണ് കെ.സി.വേണുഗോപാൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമൊപ്പം ജനാധിപത്യവും മതേതരവും സംരക്ഷിക്കാൻ അതിശക്തമായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനാണ് അദ്ദേഹം. രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലൂടെ മതേതര ശക്തികളെ മടങ്ങിവരവിന് നേതൃത്വം നൽകി. മണിപ്പൂരിലെ കലാപ പ്രദേശത്തും രാജ്യത്ത് ഭീകരാക്രമണം ഉണ്ടായപ്പോഴുമെല്ലാം ഏറ്റവും ശക്തമായ സാന്നിധ്യമായി കെ.സി.വേണുഗോപാൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും കപട മതേതര നിലപാട് തുറന്നുകാട്ടിയതിന്റെ പേരിൽ കെ.സി.വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

    മലപ്പുറം ജനതയോട് ഏറെ സ്നേഹമുള്ള നേതാവാണ് എ.കെ.ആന്റണിയെന്നും അദ്ദേഹം പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു. തിരൂരങ്ങാടിയിൽ നിന്ന് എംഎൽഎയും അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുമായ വ്യക്തിയാണ് അദ്ദേഹം. തിരൂരങ്ങാടിക്കും നിലമ്പൂരിനും രണ്ട് താലൂക്കുകൾ അനുവദിച്ചതും എകെ ആന്റണിയുടെ സർക്കാരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kpcc Pinarayai Vijayan മലപ്പുറം വിരുദ്ധ പരാമർശം
    Latest News
    സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു, Mada വഴി പ്രവർത്തിക്കും
    15/09/2025
    ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത്തി​ൽ ലോ​ക​ത്ത് അഞ്ചാം സ്ഥാ​ന​ത്തെത്തി ബ​ഹ്റൈ​ൻ
    15/09/2025
    അധ്യാപികമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കം 5 മരണം
    15/09/2025
    ഏഷ്യ കപ്പ് – യുഎഇയും ഒമാനും തമ്മിൽ ഏറ്റുമുട്ടും
    15/09/2025
    ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    15/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version