Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 23
    Breaking:
    • ദമാം അല്‍കോബാറില്‍നിന്നും കാണാതായ പ്രവാസിയുടെ നാലു വയസുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
    • പ്രവാസി യുവാവിനെ ഷാർജയിൽ കൊന്ന് ഒമ്പത് കഷ്ണങ്ങളാക്കിയെന്ന് കുടുംബം
    • യു.എൻ പൊതുസഭ: ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാൻ സംഘത്തിന്റെ ഇറങ്ങിപ്പോക്ക്; സൈനിക ശക്തിക്ക് മാത്രം സമാധാനം ഉറപ്പാക്കാനാവില്ലെന്ന് ഗുട്ടെറസ്
    • ഫോസിൽ ഇന്ധന കയറ്റുമതി: റഷ്യയുടെ ഖജനാവ് നിറച്ച് ചൈനയും ഇന്ത്യയും
    • പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍; നിരവധി സിപിഎം പ്രവര്‍ത്തകര്‍ ഒളിവില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പോലിസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കേസില്‍ പ്രതികളായ പ്രദേശത്തെ എഴുപതോളം സിപിഎം പ്രവര്‍ത്തകര്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. കുട്ടിമാക്കൂല്‍ സ്വദേശി സഹദേവന്‍ അടക്കം രണ്ടു പേരെയാണ് ഇതുവരെ പിടികൂടാനായത്. അതേസമയം, തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടവരെയും പോലിസ് കേസില്‍ പെടുത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്.

    മണോളിക്കാവില്‍ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം തടയുന്നതിനിടെ എസ്‌ഐ ഉള്‍പ്പെടെ പോലിസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. വൈകിട്ട് മണോളിക്കാവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് പോലിസ് വാഹനത്തില്‍ കയറ്റി. പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. എസ്‌ഐ ഉള്‍പ്പെടെയുളളവരെ ഗേറ്റിനുള്ളില്‍ പൂട്ടിയിട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉത്സവം നടക്കുന്നതിനാലും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതുകൊണ്ടും പോലിസ് കൂടുതല്‍ ബലപ്രയോഗത്തിനു തുനിയാതെ പിന്‍വാങ്ങുകയായിരുന്നു. പോലിസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് പോലിസ് കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളെന്നും കളിച്ചാല്‍ തലശ്ശേരി സ്റ്റേഷനില്‍ ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു ബുധനാഴ്ചയിലെ ആക്രമണമെന്നും എഫ്‌ഐആറിലുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദമാം അല്‍കോബാറില്‍നിന്നും കാണാതായ പ്രവാസിയുടെ നാലു വയസുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
    23/09/2026
    പ്രവാസി യുവാവിനെ ഷാർജയിൽ കൊന്ന് ഒമ്പത് കഷ്ണങ്ങളാക്കിയെന്ന് കുടുംബം
    23/09/2026
    യു.എൻ പൊതുസഭ: ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാൻ സംഘത്തിന്റെ ഇറങ്ങിപ്പോക്ക്; സൈനിക ശക്തിക്ക് മാത്രം സമാധാനം ഉറപ്പാക്കാനാവില്ലെന്ന് ഗുട്ടെറസ്
    22/09/2026
    ഫോസിൽ ഇന്ധന കയറ്റുമതി: റഷ്യയുടെ ഖജനാവ് നിറച്ച് ചൈനയും ഇന്ത്യയും
    22/09/2026
    പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version