കണ്ണൂർ – ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായി എസ്.എൽ.പി മുഹമ്മദ് കുഞ്ഞിയേയും, ജനറൽ സെക്രട്ടറിയായി ജലാലുദീൻ അറഫാത്ത്നെയും, ട്രഷറായി പി.എം അമീറിനെയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു സഹഭാരവാഹികൾ എം.പി അബ്ദുള്ള മൗലവി, എ. അബ്ദുൽ അസീസ്, ഹംസ പുന്നക്കൽ, (വൈസ് പ്രസിഡന്റുമാർ), ബി.യു സാദിഖ്, എം. അബ്ദുൽ മജീദ്, പി. ജാഫർ, എൻ അബ്ദുറഹീം (സെക്രട്ടറിമാർ).
കൗൺസിൽ യോഗത്തിൽ എം.പി അബ്ദുള്ള മൗലവി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ബി.എം അഹമ്മദ്, അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റഷീദ്, മണ്ഡലം ട്രഷറർ ഗഫൂർ, കെ.വി ഹാരിസ്, മുഹമ്മദ് കുഞ്ഞി ഹാജി, സിദ്ദിഖ് പുന്നക്കൽ പ്രസംഗിച്ചു. പി. മഹമൂദ് ഹാജി സ്വാഗതവും, പി. എം അമീർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group