തിരുവനന്തപുരം– തിരുവനന്തപുരം നെടുമങ്ങാട് നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. വേങ്കവിള നീന്തല്‍ പരിശീല കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍(13), ഷിനിന്‍(14) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. നീന്തല്‍ പരിശീലനത്തിനായി ഉപയോഗിക്കുന്ന ഈ പഞ്ചായത്ത് കുളത്തില്‍ അനുമതിയില്ലാതെയാണ് കുട്ടികള്‍ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group