മലപ്പുറം: 12 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സഹോദരന് 123 വർഷം തടവ് വിധിച്ച് മഞ്ചേരി പോക്സോ കോടതി. മലപ്പുറം ജില്ലയിലെ അരിക്കോട് സ്വദേശിയായ കുട്ടിയെ 19-കാരനായ സഹോദരനാണ് പീഡിപ്പിച്ചത്.
ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നല്കിയിരുന്നു. കേസിന്റെ വിചാരണ വേളയിൽ പ്രതിയുടെ അമ്മയും അമ്മാവനും കൂറുമാറുകയായിരുന്നു. കേസിൽ ഡി.എൻ.എ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്. പ്രതിക്ക് 123 വർഷം തടവും ഏഴ് ലക്ഷം രൂപ പിഴയും അടയ്ക്കാനാണ് കോടതി ശിക്ഷ വിധിച്ചത്.
പിഴയടക്കുന്ന തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് ശിക്ഷ വിധിച്ച മഞ്ചേരി പോക്സോ കോടതി ജഡ്ജി എം അഷ്റഫ് ഉത്തരവിട്ടു. 2019-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group