Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, January 18
    Breaking:
    • സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍
    • ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കിനായി പത്തു ട്രെയിനുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കുന്നു
    • രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    • മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    • വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    യുവതിയെ കാർ ഇടിച്ച് കൊന്ന കേസിൽ പ്രതികൾ റിമാൻഡിൽ; അജ്മലും ഡോ. ശ്രീക്കുട്ടിയും പരിചയപ്പെട്ടത് ചികിത്സയ്ക്കിടെ, ശേഷം ലഹരി പാർട്ടികളിൽ കൂട്ടായി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌16/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ഡോ. ശ്രീകുട്ടി വിവാഹമോചിത, അജ്മൽ ക്രിമിനൽ കേസുകളിലെ പ്രതി

    കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ നരഹത്യക്കേസെടുത്ത പ്രതികളെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലി(27)നെയും സുഹൃത്തായ നെയ്യാറ്റിൻകര സ്വദേശിനി ഡോക്ടർ ശ്രീക്കുട്ടി(27)യെയും 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.

    പ്രതികൾ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ ശരീരത്തിലൂടെ ബോധപൂർവ്വം കാർ കയറ്റിയെന്നാണ് റിമാൻഡ് റിപോർട്ടിലുള്ളത്. അപകടമുണ്ടായ ശേഷം ഡോക്ടർ ശ്രീക്കുട്ടിയാണ് വാഹനം മുന്നോട്ടെടുക്കാൻ അജ്മലിന് നിർദേശം നൽകിയതെന്ന് റിമാൻഡ് റിപോർട്ടിലുണ്ട്. പ്രതികൾ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമാണെന്നും തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്നും മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രതികൾ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) തിരുവോണദിനത്തിൽ വൈകീട്ട് അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. കാറിടിച്ച് സ്‌കൂട്ടർ യാത്രിക വീണപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ, ഡ്രൈവർ കാർ യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. ഇതിനാലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് റിപോർട്ട്. സംഭവത്തിന് പിന്നാലെ ഡോക്ടർ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരിക്കുകയാണ്.

    പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെട്ടത് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണെന്നാണ് പറയുന്നത്. അജ്മൽ കൊറിയോഗ്രാഫർ എന്ന രീതിയിൽ രണ്ടുമാസം മുമ്പാണ് ശ്രീക്കുട്ടിയുമായി സുഹൃദ് ബന്ധമുണ്ടാക്കിയത്. അത് പിന്നീട് അടുത്ത സൗഹൃദമായി വളരുകയും ലഹരി കൂട്ടായ്മകളിൽ അടക്കം ഇരുവരും ഒരുമിക്കുകയും അജ്മൽ അത് മുതലെടുക്കുകയുമായിരുന്നു. അതിനാലാണ് ചുരുങ്ങിയ കാലത്തിനിടയ്ക്ക് എട്ടുലക്ഷം രൂപ ഡോ. ശ്രീക്കുട്ടിയിൽ നിന്ന് വാങ്ങാൻ അജ്മലിനായതെന്നും പോലീസ് പറഞ്ഞു.

    തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശികളുടെ മകളായ ശ്രീക്കുട്ടി 2017-ലാണ് എം.ബി.ബി.എസ് പാസായത്. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്ന് പഠിച്ചിറങ്ങിയ ശ്രീക്കുട്ടി എം.ബി.ബി.എസ് പഠനത്തിനിടയിൽ വിവാഹിതയായെങ്കിലും ഒരു വർഷം മാത്രമേ ബന്ധം തുടർന്നുള്ളൂ. കഴിഞ്ഞ ഒരുവർഷമായി ഇവർ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടറായി ജോലി ചെയ്തു വരികയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kollam lady doctor friend in remand young lady death
    Latest News
    സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍
    17/01/2026
    ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കിനായി പത്തു ട്രെയിനുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കുന്നു
    17/01/2026
    രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    17/01/2026
    മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    17/01/2026
    വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.