പത്തനംതിട്ട– ദിവസങ്ങളായി വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും മോശം പരാമര്‍ശവും നടത്തിയ സംഭവത്തില്‍ പ്രവാസിക്കെതിരെ കേസ്. ഖത്തറില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട തിരുവല്ലക്കടുത്ത അയിരൂര്‍ സ്വദേശി ആസഫലിക്കെതിരെയാണു പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. അയിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടുകൂട്ടം വാട്‌സാപ് ഗ്രൂപ്പിലൂടെ മുന്‍ മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാണു കേസ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് ബഷീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group