തൃശ്ശൂർ: 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി.
പരിശോധനയിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. തൃശ്ശൂർ വെസ്റ്റ് പോലീസാണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്. ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







