കണ്ണൂർ – ഓൺലൈൻ സാമ്പത്തിക ഇടപാടായ ഹൈറിച്ചിൻ്റെ മണിച്ചെയിൻ തട്ടിപ്പിലൂടെ കോടികൾ കമ്മീഷൻ കൈപ്പറ്റിയ ഇടനിലക്കാരായ മുപ്പത്തിയൊമ്പത് പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
റിട്ട. ജില്ലാപോലീസ് മേധാവി കോഴിക്കോട് വടകര അറക്കിലാട് സ്വദേശി പി.എ.വത്സൻ നൽകിയ പരാതിയിലാണ് പ്രൈസ് ചിറ്റ് സ് ആന്റ് മണി സർക്കുലേഷൻ സ് കീം ആക്ട് പ്രകാരവും ബാനിംഗ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തത്.
റോയൽ ഗ്രാൻ്റ് ഡിജിറ്റൽ, ഫിജീഷ്, റോയൽ ഗ്രാന്റ്, ടി.ജെ.ജിനിൽ, കെ.കെ.രമേഷ്, ഹൈറിച്ച് ശ്രീജിത്ത് അസോസിയേറ്റസ്, ഹൈഫ്ളയേഴ്സ്, കെ.പി.ശ്രീഹരി, പി.രഞ്ജിത്ത്. തുടങ്ങിയ മുപ്പത്തിയൊമ്പത് ഇടനിലക്കാർക്കെതിരെയാണ് കേസ്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രൊമോട്ടർമാരായ പ്രതികൾ മണിചെയിൻ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവിൽ നേരിട്ടും ഓൺലൈനായും ആളുകളെ ചേർത്ത് കോടികൾ കമ്മീഷൻ പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതായും അന്വേഷണത്തിലൂടെ മുൻ പോലീസുദ്യോഗസ്ഥനായ പരാതിക്കാരൻ കണ്ടെത്തിയിരുന്നു. ഒരുകോടി മുതൽ അഞ്ചരകോടി രൂപ വരെ കമ്മീഷനായി കൈപ്പറ്റിയവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പരാതിക്കാരൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്.
മണി ചെയിൻ ഇടപാട് നടത്തുന്ന സ്ഥാപനയടുമകളെ കൂടാതെ ഇടനിലക്കാരായി പ്രവർ ത്തിക്കുന്നവർക്കെതിരേയും നടപടിയെടു ക്കാമെന്ന ബാനിംങ്ങ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മറ്റൊരു നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ മൂന്നു പേർക്കെതിരെയും കേസെടുത്തു.
നിക്ഷേപം സ്വീകരിച്ച ശേഷം പലിശയോ, നിക്ഷേപമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. എടാട്ട് സുപ്രിയ ട്രേഡിംഗ് സ്ഥാപനം നടത്തുന്ന തലോറ സ്വദേശി കെ.എം.സുരേഷിൻ്റെ (50) പരാതിയിലാണ് കണ്ണൂർ കാൾടെക്സിന് സമീപം പ്രവർത്തിച്ചറോയൽ ട്രാവൻകൂർ ഫാർമേഴ് സ് പ്രൊഡ്യുസേർസ് കമ്പനി മാനേജിംങ്ങ് ഡയറക്ടർ രാഹുൽ ചക്രപാണി, ജനറൽ മാനേജർ ടോമി, കളക്ഷൻ ഏജൻ്റ് വിനീത എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
2022 നവംബർ രണ്ടുമുതൽ കഴിഞ്ഞ ഡിസംബർ ഏഴുവരെയുള്ള കാലയളവിലാണ് പരാതിക്കാസ്‌പദമായ സംഭവം. പ്രതികളുടെ ധനകാര്യ സ്ഥാപനത്തിൽ അമ്പതിനായിരം രൂപ നിക്ഷേപിച്ചാൽ പത്ത് ശതമാനം പലിശയുൾപ്പെടെ ലഭിക്കുമെന്ന് വിശ്വ സിപ്പിച്ചാണ് പരാതിക്കാരനിൽനിന്നും 1,36,662 രൂപ നിക്ഷേപമായി സ്വീകരിച്ചതെന്ന് പറയുന്നു.
പിന്നീട് പലിശയോ നിക്ഷേപമോ നൽകാതെ പ്രതികൾ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികൾ പലയിടങ്ങളിലായി നടത്തിവന്ന ധനകാര്യ സ്ഥാപനത്തി നെതിരെ നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ട്.