മലപ്പുറം – കാർ തടഞ്ഞുവെച്ച് ആക്രമിച്ച് രണ്ടു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മലപ്പുറം, തെയ്യാലിങ്ങൽ ഹൈസ്കൂൾ പടിയിൽ വെച്ചാണ് സംഭവം.
വ്യാഴാഴ്ച ഏകദേശം രാത്രി 10 മണിയോടെ സ്ഥലം വിറ്റ കാശുമായി കാറിൽ പോവുകയായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്റഫ് എന്നിവരെ ആക്രമിച്ചായിരുന്നു പണം തട്ടിയെടുത്തത്.
കാറുമായി പോവുകയായിരുന്നു ഇവരുടെ മുന്നിൽ മറ്റൊരു കാർ ബ്ലോക്ക് ചെയ്ത് നിർത്തിയിടുകയും ആയുധങ്ങൾ ഉപയോഗിച്ച് വാഹനം തകർത്ത ശേഷം കാറിൽ ഉണ്ടായിരുന്ന പണവുമായി ഇവർ കടന്നുകളയുകയുമായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group