ഇടുക്കി– വോട്ടു ചേദിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് നായയുടെ കടിയേറ്റു. ഇടുക്കി ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനാണ് നായയുടെ കടിയേറ്റത്. രാവിലെ പ്രചാരണത്തിന് ഇറങ്ങിയ ജാന്‍സിയും കൂട്ടരും എത്തിയ ഒരു വീട്ടിലെ നായയെ കെട്ടിയിട്ടിരുന്നില്ല. ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ നായ ജാന്‍സിയെ കടിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ജാന്‍സി ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അടിമാലി ആശുപത്രിയിലെത്തിയ ജാന്‍സി പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



