ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശാല യു.പി സ്കൂളിലെ വിദ്യാർത്ഥി ശ്രീ ശബരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌കൂളിൽ നിന്ന് വന്ന ശേഷം വീട്ടിലെ ശുചിമുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു. രണ്ടാഴ്‌ച മുമ്പ് പിതൃസഹോദരൻ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമം കുട്ടിയെ അലട്ടിയിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group