കൊണ്ടോട്ടി: യുവഎഴുത്തുകാരനും മാപ്പിള ചരിത്ര ഗവേഷകനുമായ എൻ.കെ ശമീർ കരിപ്പൂർ രചിച്ച “മാപ്പിളപ്പാട്ടിന്റെ ചരിത്ര വഴികളിലൂടെ” എന്ന പുസ്തക പ്രകാശനം കേരള പബ്ലിക് റിലേഷൻ വകുപ്പിലെ മുൻ അഡീഷണൽ ഡയറക്ടറും, ചന്ദ്രിക മുൻ എഡിറ്ററുമായ പിഎ. റഷീദ് നിർവഹിച്ചു. കരിപ്പൂർ ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് കെ. ഹുസ്സൈൻ ബാവ ഏറ്റുവാങ്ങി.
ചരിത്രത്തിൽ അദൃശ്യരാക്കപ്പെട്ട ഭാവനാശാലികളായ മാപ്പിള കവികളെയും, കൃതികളെയും പരിചയപ്പെടുത്തുന്ന കൃതിയാണ് ‘മാപ്പിളപ്പാട്ടിൻ്റെ ചരിത്രവഴികളിലൂടെ’. ഗ്രെയ്സ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച് മുഹമ്മദ് കോയ ചെയറിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ
ഖാദർ പാലാഴി, അബ്ദുറഹിമാൻ മങ്ങാട്ട്, പി.ടി കുഞ്ഞാലി, എസ്.സജീവ് സദാശിവൻ, ടി.പി.എം ബഷീർ, കെ.എം ശഹീദ് മാസ്റ്റർ, ചേക്കു കരിപ്പൂർ, റിയാസ് മോൻ, ജമാൽ കരിപ്പൂർ, കോപ്പിലാൻ ഹാജറ ടീച്ചർ, മുസ്തഫ കെ.കെ,നാസർ ടി.പി, തിടങ്ങിയവർ പ്രസംഗിച്ചു.