തൃശൂർ– ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മടങ്ങി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഇന്ന് രാവിലെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ നടൻ കാർ മാർഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. അൽപ നേരം വിശ്രമിച്ച ശേഷം ഗുരുവായൂരപ്പദർശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെഎസ് ബാലഗോപാലിനും ജീവനക്കാർക്കു ഒപ്പമാണ് അക്ഷയ് കുമാർ ക്ഷേത്ര സന്നിധിയലെത്തിയത്. പ്രാർഥനക്ക് ശേഷം അദ്ദേഹം യാത്ര തിരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group